അതിതീവ്ര മഴ തുടരും; സംസ്‌ഥാനത്ത് ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്

0

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.

കൂടാതെ മറ്റ് ജില്ലകളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലൊഴികെ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ സ്‌ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ പശ്‌ചാത്തലത്തിലാണ് കേരളത്തിൽ ശക്‌തമായ മഴ പെയ്യുന്നത്.

You might also like