TOP NEWS| അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ സുരക്ഷായോഗം ഉപേക്ഷിച്ച് പാക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന

0

ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ആണ് ആണ് പാകിസ്താന്റെ ആഭിമുഖ്യത്തിലുള്ള ‘ട്രോയ്ക പ്ലസ്’ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവരം അറിയിച്ചത്. സമയക്രമത്തിലെ പ്രശ്‌നങ്ങൾ കാരണമാണ് ഇന്ത്യ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു.

You might also like