TOP NEWS| ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്
ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരില്‍ ആന്തരികാവയവങ്ങൾ തകരാറിലാകുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍റ് ബൈലറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡോക്ടറാണ് ഇക്കാര്യം സൂചിപ്പിച്ചത് . കഴിഞ്ഞ തിങ്കളാഴ്ച മാത്രം ഡല്‍ഹിയില്‍ മൂന്നു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി. 1171 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‍തത്.