TOP NEWS| സൗദി പൈതൃക നഗരമായ അൽ ഉലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ്
സൗദിയിലെ പൈതൃക നഗരമായ അൽ ഉലയിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്നു. ഈ മാസം 19 ന് ദുബൈയിൽ നിന്നാണ് ആദ്യ സർവ്വീസ്. ലോക പൈതൃക പട്ടിയകയിൽ ഇടം പിടിച്ച സൗദിയിലെ ആദ്യ പ്രദേശമാണ് അൽ ഉല. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള വിവിധ സമൂഹങ്ങളുടേയും സംസ്‌കാരങ്ങളുടേയും കഥപറയുന്ന പ്രദേശമാണ് അൽ ഉല. മദീനയിൽ നിന്ന് 325 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. 2008 ൽ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ പ്രദേശം ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചരിത്ര പൈതൃക കേന്ദ്രം കൂടിയാണ്.