ന്യൂനമർദം കരയിലേക്ക്; ചെന്നൈയിൽ ഉൾപ്പെടെ കനത്ത മഴ, തമിഴ്നാട്ടിൽ ആശങ്ക
ചെന്നൈ ∙ കഴിഞ്ഞ ദിവസത്തെ പ്രളയദുരിതം ഒഴിയും മുൻപേ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട രണ്ടാം ന്യൂനമർദം ഇന്നു കരതൊടുന്നതിന്റെ ഭീതിയിലാണു തമിഴ്നാട്. ന്യൂനർമർദത്തിന്റെ വരവിനു മുന്നോടിയായി ചെന്നൈയിൽ ഉൾപ്പെടെ ഇന്നലെ ഉച്ച മുതൽ കനത്ത മഴ ആരംഭിച്ചു. ഇന്നു രാവിലെ തമിഴ്നാട്ടിലെ മഹാബലിപുരത്തിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.രാജ്യാന്തര സർവീസുകൾ അടക്കം 8 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ അടക്കം 10 ജില്ലകളിൽ റെഡ് അലർട്ട് (അതി തീവ്ര മഴ മുന്നറിയിപ്പ്) പ്രഖ്യാപിച്ചു. ഇന്നും സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.