TOP NEWS| കെ.എസ്.ആർ.ടി.സി.യിൽ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ചു
ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 60 കോടി കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ബാക്കി 24 കോടി രൂപ കെ.എസ്.ആർ.ടി.സിയുടെ ഫണ്ടിൽ നിന്നു കൂടി ചേർത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.