TOP NEWS| യു.പിക്ക് പിന്നാലെ മധ്യപ്രദേശിലും പേരുമാറ്റം; ഹബീബ്ഗഞ്ച് റെയിൽവേ സ്‌റ്റേഷന് ഇനി ഹിന്ദു രാജ്ഞിയുടെ പേര്
റെയിൽവേ സ്റ്റേഷന് റാണിയുടെ പേര് നൽകണമെന്ന് ആഭ്യന്തര മന്ത്രിക്കയച്ച കത്തിൽ നേരത്തെ മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. നവീകരിച്ച റെയിൽവേ സ്റ്റേഷൻ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 100 കോടി ചെലവിലായിരുന്നു സ്‌റ്റേഷന്റെ നവീകരണം. റെയിൽവേ സ്‌റ്റേഷന് റാണി കമലപതിയുടെ പേര് നൽകിയ മോദി സർക്കാരിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ നന്ദി പറഞ്ഞു.