TOP NEWS| ഇടുക്കി ഡാമിന്റെ ഒരുഷട്ടർ ഇന്ന് ഉച്ചക്ക് 2 മണിക്ക് 40 സെന്റിമീറ്റർ ഉയർത്തും, പെരിയാർ തീരത്ത് ജാഗ്രത നിർദേശം, മുല്ലപെരിയാരും തുറന്നേക്കും
ഇടുക്കി: ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 2398.76 അടിയായി. ഡാമിന്റെ ഒരുഷട്ടർ ഇന്ന് ഉച്ചക്ക് 2 മണിക്ക് 40 സെന്റിമീറ്റർ തുറക്കും, സെക്കൻഡിൽ 40ലക്ഷം ലിറ്റർ ജലം പുറത്തേക്കൊഴുക്കും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം. സംസ്ഥാനത്ത് വ്യാപകമായി കനത്തമഴ തുടരുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നിരൊഴുക്കില്‍ വര്‍ധന. ജലനിരപ്പ് 140 അടിയിലെത്തി.24 മണിക്കൂറിനുള്ളില്‍ ഡാം തുറക്കും. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു.