രാജ്യത്ത് 8,865 പേർക്ക് കൂടി കോവിഡ് ; 50 % കേസുകളും കേരളത്തിൽ.

0

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,856 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13.3% കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .24 മണിക്കൂറിനിടെ 197 മരണ‍ങ്ങൾ സ്ഥിരീകരിച്ചതോടെ ആകെ മരണം 4,63,852 ആയി. രാജ്യത്ത് 3,44,56,401 പേരാണ് ഇതുവരെ കോവിഡ് ബാധിതരായത് .1,30,793 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ക‍ഴിയുന്നത്. 11,971 പേരാണ് കഴിഞ്ഞ് 24 മണിക്കൂറിനിടെ രോഗമുക്തരായത് . ആകെ രോഗമുക്തർ – 3,38,61,756 .കോവിഡ് മുക്തി നിരക്ക് 98.27 ശതമാനമായി ഉയർന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.80% ആണ്. പ്രതിവാര നിരക്ക് 0.97% ആയി കുറഞ്ഞു.പുതിയ രോഗികളില്‍ 4,547 (51.29% )പേരും മരണത്തില്‍ 57 എണ്ണവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതെ സമയം 59,75,469 ഡോസ് വാക്സിനാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത് .ഇതോടെ രാജ്യത്തെ ആകെ വാക്സിനേഷൻ 112.97 കോടി (1,12,97,84,045) ആയി ഉയർന്നു .

You might also like