TOP NEWS|തവക്കൽനാ ആപ്പിൽ ഇനി കൂടുതൽ സേവനങ്ങൾ; വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ നിബന്ധനകൾ ആപ്പിലൂടെ അറിയാം

0

കോവിഡ് ആരംഭിച്ചതിന് ശേഷം സൗദിയിൽ വികസിപ്പിച്ച തവക്കൽനാ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നത് തുടരുന്നു. വിവിധ രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ, യാത്രാ നിബന്ധനകൾ ഇനി മുതൽ തവക്കൽന ആപ്പിൽ അറിയാൻ സാധിക്കും. ഓരോ രാജ്യത്തേക്കും നിർബന്ധമുള്ള കോവിഡ് പരിശോധന, യാത്രയുടെ എത്ര ദിവസങ്ങൾ മുമ്പ് എടുക്കണം, ഏതൊക്കെ പ്രായക്കാർക്കാണ് നിബന്ധന ബാധകം, ഓരോ രാജ്യങ്ങളും അംഗീകരിച്ച കോവിഡ് വാക്സിൻ ഏതെല്ലാം, ക്വാറന്റൈൻ തുടങ്ങിയ മറ്റു നിബന്ധനകൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം യാത്രക്കാർക്ക് ആപ്പ് വഴി പരിശോധിക്കാൻ സാധിക്കും.

You might also like