അന്ത്യകാല ശാസ്ത്രം (ഭാഗം 2)

0

ദൈവവചനം ക്രമമായി എല്ലാ വിശ്വാസികളും അത്യാവശ്യമായും പഠിക്കേണ്ടതാണെന്നു ആദ്യഭാഗത്തു സൂചിപ്പിച്ചിരുന്നല്ലോ. ഇഷ്ട്ടമുണ്ടെങ്കിൽ മാത്രം പഠിക്കാൻ ദൈവവചന പഠനത്തെ ഒരു ഐച്ഛിക വിഷയമായി കാണരുത്. ദൈവവചനം പഠിക്കാതിരക്കാനുള്ള വരണാധികാരം നമുക്കില്ല. ദൈവവചനം ഉപദേശിമാർ മാത്രം പഠിച്ചാൽ പോരാ. അതുകൊണ്ട്, ഒരു വിശ്വാസികളും ശ്രദ്ധയോട് ദൈവവചനം പഠിക്കണം. അല്ലെങ്കിൽ ഇസ്രായേലിനു സംഭവിച്ച മൂല്യച്യുതി നമുക്കും ഉണ്ടാകും. ദൈവവചനം ഹൃദയത്തിൽ കരുതിയിട്ടില്ല എങ്കിൽ ഹൃദയത്തിൽ ജന്മനാ കുടികൊളുന്ന ചിന്തകളും വിചാരങ്ങളൂം അനുസരിച്ചു നാമും മുന്നോട്ടുപോകും, അവസാനം മഹാപിപത്തിൽ എത്തിച്ചേരും, അവിടെ സഹായിക്കാൻ ആരും ഉണ്ടാകില്ല. കൂടാരത്തിൽ വസിക്കുമ്പോൾ അതിനു തയ്യാറാകണം. അല്ലെങ്കിൽ നമ്മുടെ വിശ്വാസത്തെപ്പറ്റി ചോദിക്കുന്നവരോട് സൗമ്യമായി മറുപടി പറയാൻ കഴിയാതെവരും. അങ്ങെനെയുളളവർ ഈസമാരും, യോഗിമാരും ആകുംമ്പോൾ മറ്റുളളവർ കരഞ്ഞിട്ട് ഫലമില്ല.
എന്താണ് അന്ത്യകാല ദൈവശാസ്ത്രം?
വിശുദ്ധ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാവികാല വെളിപ്പാടുകളുടെ ക്രമമായി പഠനത്തെയാണ് അന്ത്യകാല ദൈവശാസ്ത്രമെന്ന് വിളിക്കുന്നത്. അന്ത്യകാലത്തെ മറ്റൊരു വിധത്തിൽ നിർവചിച്ചാൽ മാനവ ചരിത്രത്തിന്റെ പരിസമാപ്തിയാണെന്ന് പറയാൻ കഴിയും. ഈ ലോകത്തോടുള്ള, മനുഷ്യനോടുള്ള ബന്ധത്തിൽ നടക്കുന്ന ദൈവിക ഇടപെടൽ അതിന്റെ പൂർണ്ണതയിൽ എത്തുന്നത് അന്ത്യകാലത്തിലാണ്. അന്ത്യകാല ദൈവശാസ്ത്രത്തെ (Eschatology) കുറിക്കുന്ന എസ്കറ്റോളജി എന്ന യവനപദം അവസാനത്തെ അഥവാ ഉടുവിലത്തെ എന്നർത്ഥമുള്ള Eschaton (last) എന്ന പദവും സംവാദം, പ്രസംഗം എന്നർത്ഥമുള്ള Logia (discourse) എന്ന പദവും ചേർന്നുണ്ടായതാണ്.ക്രമീകൃത ദൈവശാസ്ത്ര പഠനത്തിൽ അതിന്റെ അവസാന ശാഖയായിട്ടാണ്, അന്ത്യകാല പഠനത്തെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വിശുദ്ധ തിരുവെഴുത്തുകളെ ദൈവവചനമായി സ്വികരിക്കാത്ത, വിശ്വസിക്കാത്ത ജാതികൾക്കു ദൈവിക അന്ത്യകാലത്തെക്കുറിച്ചു യാതൊരു അറിവുമില്ല. അവരുടെ ഗുരുക്കന്മാർ ലഭിച്ചിരിക്കുന്ന അറിവിന്റെ വെളിച്ചത്തിനും പ്രകൃതിയിൽ സംഭവിക്കുന്ന സംഭവങ്ങളുടെ വിശകലനത്തിലൂടെയും നാളെ എന്തുസംഭവിക്കുമെന്ന് ഒരുപക്ഷേ പ്രവചിക്കുമായിരിക്കും. എന്നാൽ അത് ശരിയായ അന്ത്യകാല ഉപദേശമാകില്ല.അവരവർ ആയിരിക്കുന്ന മതങ്ങൾ പഠിപ്പിക്കുന്ന അവറിവുകൾ അവർക്കു ഉണ്ടായിരിക്കാം.
ദൈവികമായഅന്ത്യകാല ഉപദേശത്തിന്റെ ക്രമമായ പഠനത്തിലൂടെ ദൈവമക്കൾക്ക് അവരുടെ പ്രശോഭിത ഭാവിയെക്കുറിച്ചുള്ള വെക്തമായ അറിവ് ലഭിക്കുമെന്നതിനെ സംശയമില്ല. പുതിയനിയമ കാലത്തിലെ ദൈവമക്കൾ അവരുടെ വിശ്വാസജീവിതം കഴിക്കുന്നത് അന്ത്യകാലത്തിലാണെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. അതുകൊണ്ട്, അന്ത്യകാലത്തിൽ ജീവിക്കുന്ന ഓരോ വിശ്വാസിയും ദൈവവചനം വെളിപ്പെട്ടുത്തുന്ന ക്രിസ്തിയ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു അവരുടെ ക്രിസ്തിയജീവിതം നയിക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവവചനപഠനം അതിനു നമ്മെ പ്രാപ്തരാക്കും.

അന്ത്യകാല ഉപദേശത്തോടുള്ള ബന്ധത്തിൽ ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സത്യങ്ങൾ വസ്തുനിഷ്ട്ടമായി, പരസ്പരം ഖണ്ഡിക്കാതെ, യുക്തി ഉപയോഗിച്ചു നിർവചിച്ചാണ്‌ അന്ത്യകാല ഉപദേശം രൂപപ്പെടുത്തേണ്ടത്. എല്ലാ ക്രിസ്തിയ സഭകൾക്കും, സംഘങ്ങൾക്കും ഒരേ അന്ത്യകാല ഉപദേശമല്ല. പേരിൽ പെന്തിക്കോസ്ത് എന്ന് പേരുവെച്ചിട്ടുള്ള എല്ലാ സഭകൾക്കും അന്ത്യകാലത്തോടുളള ബന്ധത്തിൽ ഒരേ ഉപദേശമില്ല. അതുകൊണ്ട് ഓരോ വിശ്വാസിയും ദൈവവചന വെളിച്ചത്തിലുളള അന്ത്യകാല ഉപദേശമാണോ താൻ വിശ്വാസിക്കുന്നതെന്ന് ഉറപ്പാക്കണം.
തിരുവചനത്തെ യുഗപരമായുള്ള ദൈവിക ഇടപാടുകൾക്കനുസരിച്ചു വിഭജിച്ചു പഠിപ്പിക്കുന്ന എല്ലാ ക്രിസ്തിയസഭകൾക്കും ഈ വിഷയത്തിൽ ഏകദേശം ഒരേ അഭിപ്രായമുണ്ടെന്ന് പറയാം. കേരളത്തിൽ പെന്തിക്കോസ്തു സഭയെന്ന് അറിയപ്പെടുന്ന TPM, CPMസഭയും അവരിൽ നിന്നും കാലാകാലങ്ങളിൽ ഉപദേശപരമായ കാര്യങ്ങൾക്ക് അല്ലാതെ പിരിഞ്ഞുപോയവർ സ്ഥാപിച്ച സഭകൾക്കും അവരുടേതായ അന്ത്യകാല ഉപദേശങ്ങൾ ഉണ്ട് . അവരിൽ ചിലർ അവകാശപ്പെടുന്നത് അവരുടെ അന്ത്യകാല ഉപദേശം അവർക്കു വെളിപ്പാടിൽ ലഭിച്ചതാണെന്നാണ്. ദൈവവചനം പഠിച്ചവർക്ക് അവരുടെ ഉപദേശത്തിന്റെ അടിസ്ഥാനം ദൈവവും ദൈവവചനവും അല്ലെന്ന് ബോധ്യമാകും എന്നാണ് ഞാൻ കരുതുന്നത്.
സഭാസംഘടനയുടെ പേരിനോടൊപ്പം “പെന്തിക്കോസ്തു” എന്ന് വെച്ചിരിക്കുന്ന എല്ലാ സഭകളും പലവിഷയത്തിലും ഒരേ ഉപദേശം പിൻപറ്റുന്നവരല്ലെന്ന സത്യം നാം മറന്നുപോകരുത്. സഭയ്ക്ക് പെന്തിക്കോസ്‌തെന്ന് പേരുവെച്ചിരിക്കുന്നവരിൽ യേശുവിൻ നാമക്കാർ, യെഹോവയുടെ സാക്ഷികൾ, ഭാഗിക ഉൾപ്രാപണക്കാർ, മഹോദ്രപമദ്ധ്യ ഉൾപ്രാപണക്കാർ, ക്രോധകലശങ്ങൾക്ക് മുൻപുള്ള ഉൾപ്രാപണക്കാർ, പ്രവർത്തിയാലുള്ള രക്ഷ പഠിപ്പിക്കുന്നവർ, അനേക കടമ്പകൾ കടന്നശേഷം ലഭിക്കുന്ന രക്ഷ പഠിപ്പിക്കുന്നവർ, പ്രവർത്തിയിലൂടെ മാത്രമേ രക്ഷ നിലനിൽക്കൂ എന്ന് പഠിപ്പിക്കുന്നവർ, അഞ്ചുവിരൽ രക്ഷാശാസ്ത്രക്കാർ ഒക്കെയുണ്ട്. ദൈവവചനം ശരിയായി പഠിപ്പിക്കാത്ത സഭകളിൽ നിന്നും ദൈവത്തെ സ്നേഹിക്കുന്നവർ വിട്ടുപോകണം. ക്രിസ്തുവിന്റെ ഉപദേശത്തിൽ നിൽക്കാത്തവർ ക്രിസ്തുവിനുള്ളവർ അല്ലെന്ന് കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്. വചനം പഠിക്കാതെ താർക്കികർ, ഉപദേശകർ ആകുന്ന ധാരാളം പേർ നമ്മുടെ ഉപദേശിമാരിൽ ഉണ്ട്. ഈയിടെ ബൈബിൾ സ്കൂൾ അദ്ധ്യാപകൻ, സഭയുടെ ഉപദേശി ആയിരിക്കുന്ന വെക്തി പറയുകയാണ് അദ്ധേഹം ഏഴുവർഷം ഈ പദവികളിൽ ഇരുന്നശേഷമാണ് രോമലേഖനം പഠിക്കാൻ തുടങ്ങിയതെന്ന്. മറ്റൊരാൾ പറയുകയാണ് പ്രവാചകനായി തുടങ്ങി, ആളുകൾ ദൂതുകൾ കേൾക്കാൻ വിളിക്കുന്നതുകൊണ്ട് സഹികെട്ടു ഉപദേശി ആയെന്ന്. ഇവരെപ്പോലെ ഉള്ളവരാണ് നമ്മുടെ കൺവെൻഷൻ പ്രസംഗകർ, ബൈബിൾ സ്കൂൾ അദ്ധ്യാപകർ, സഭയുടെ അധ്യക്ഷന്മാർ.

അന്തകാല ദൈവശാസ്ത്ര വിഭജനം (Divisions of Eschatology)
അന്ത്യകാല ദൈവശാസ്ത്രത്തെ പൊതുവായ അന്ത്യകാലമെന്നും (General Eschatology) വെക്തിപരമായ അന്ത്യകാലമെന്നും (Personal Eschatology) രണ്ടായി വിഭജിച്ചാണ് സാധാരണ പഠിക്കുന്നത്. വെക്തിപരമായ അന്ത്യകാലത്തില്‍ ഒരു വിശ്വാസിയുടെ ശരീരികമരണവും (Physical Death) അതിനു ശേഷം അവന്റെ ഉയരത്തെഴുനെല്പ്പ്പുവരെയുള്ള (Resurrection) സമയത്തു അവന്‍ എവിടെയായിരിക്കുന്നു, എങ്ങനെയായിരിക്കുന്നു, അവന്റെ അവസ്ഥ എന്താണ് എന്നൊക്കയുള്ള വസ്തുതകൾ ഉൾപൊള്ളിച്ചിരിക്കുന്നു. ഒരു വിശ്വാസിയുടെ ശാരീരിക മരണത്തിനും ഉയര്ത്തെഴുനേല്പിനും ഇടയിലുള്ള അവസ്ഥയെക്കുറിച്ചാണ് വ്യക്തിപരമായ അന്ത്യകാല ഉപദേശത്തിൽ പ്രതിവാദിക്കുന്നതെന്ന് ഭാഷ്യം. പൊതുവായ അന്ത്യകാല ഉപദേശത്തിൽ കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവും അനന്തരസംഭവങ്ങളും ഉൾപ്പെടുന്നു.


അന്ത്യകാല പഠനത്തിന്റെ രൂപരേഖ: Outlines of Eschatology
I. വെക്തിപരമായ അന്ത്യകാലം (Personal Eschatology)

  1. ശാരീരിക മരണം (Physical Death)
  2. മരണത്തിനും ഉയര്‍പ്പിനും ഇടയിലുള്ള സമയം (Intermediate State between death and resurrection)
  3. ഉയർപ്പ് (Resurrection)
    II. പൊതുവായ അന്ത്യകാലം (General Eschatology)
  4. സഭയുടെ ഉള്‍പ്രാവണം (Rapture of the Church)
  5. മഹോദ്രപം (Tribulation)
  6. മഹോദ്രാപകാല രക്ഷ (Salvation during Tribulation)
  7. കര്‍ത്താവിന്‍റെ രണ്ടാംവരവ് (Second Coming of Christ)
  8. ഒന്നാം ഗോഗ് മഗോഗ്/ ആര്‍മ്മഗദോന്‍ യുദ്ധം (First Gog Magog battle/battle of Armageddon)
  9. ആയിരമാണ്ടു വാഴ്ച (Millennium)
  10. രണ്ടാം ഗോഗ് മഗോഗ്/ ആര്‍മ്മഗദോന്‍ യുദ്ധം (Second Gog Magog war/ Second battle of Armageddon)
  11. പുനരുദ്ധാനങ്ങള്‍ (Resurrections)
  12. ന്യായവിധികള്‍ (Judgements)
  13. പുതുവാന ഭുമി (New heavens and new earth).
You might also like