TOP NEWS| ചാപിള്ളയെ പട്ടികൾ കടിച്ചുവലിച്ചു; മധ്യപ്രദേശിലെ ആശുപത്രിക്ക് മുന്നിൽ ഞെട്ടിക്കുന്ന കാഴ്ച
പിറന്നയുടൻ മരിച്ച കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് മുന്നിൽ പട്ടികൾ കടിച്ചുവലിച്ചു. മധ്യപ്രദേശിലെ അശോക് നഗറിലെ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയാണ് കുഞ്ഞിനെ കടിച്ചുവലിക്കുന്ന പട്ടികളെ കണ്ടത്. തുടർന്ന് ഇയാൾ പട്ടികളെ ഓടിച്ച ശേഷം മൃതദേഹം ആശുപത്രിയിലെ ഡോക്ടർമാരെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഹോസ്പിറ്റലിനോട് അധികാരികൾ വിശദീകരണമാവശ്യപ്പെട്ടു.