TOP NEWS| മോർച്ചറിയിലെ ഫ്രീസറിൽ ഏഴു മണിക്കൂർ; പോസ്റ്റുമോർട്ടത്തിനു തൊട്ടുമുമ്പ് ജീവിതത്തിലേക്ക് മടങ്ങി ‘പരേതൻ’
ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതി മോർച്ചറിയിലേക്ക് മാറ്റിയ ആൾ ഏഴു മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് അപൂർവമായ സംഭവം. ഇലക്ട്രിഷ്യനായ ശ്രീകേഷ് കുമാർ (40) ആണ് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിവന്നത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീകേഷ് കുമാറിനെ വ്യാഴാഴ്ച രാത്രിയാണ് മൊറാദാബാദ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയതിനെ തുടർന്ന് ഇയാളെ മോർച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റി.