അടച്ചിടൽ ജനങ്ങൾക്കു മടുത്തു: കോവിഡ് ലോക്ഡൗണിനെതിരെ നെതർലാൻഡിൽ അക്രമം; പൊലീസുകാർക്ക് ഗുരുതരപരിക്ക്

0

ഏകദേശം രണ്ടുവർഷത്തോളമായി ലോകം കോവിഡ് (Covid) ഭീതിയിലാണ്. ഇടവേളകൾക്കിടയിൽ കടന്നുവരുന്ന കോവിഡ് രോഗബാധയുടെ പുതിയ വകഭേദങ്ങൾ നിമിത്തം വർഷത്തിൽ പല പ്രാവശ്യം രാജ്യങ്ങളിൽ (Countries)  ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്. ഒരർത്ഥത്തിൽ ഈ അടച്ചിടൽ ലോകം മടുത്തു തുടങ്ങിയിരിക്കുന്നു. 2020ലെ ആദ്യ അടച്ചിടലിൽ മനുഷ്യനൊപ്പമുണ്ടായിരുന്ന ഭയം എന്ന വികാരം അവനിൽ നിന്നും പടിയിറങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കോവിഡിനൊപ്പം ജീവിക്കുക എന്ന രീതിയാണ് മനുഷ്യർ ഇപ്പോൾ ആശ്രയിക്കുന്നത്.

You might also like