നിയമസഭ കയ്യാങ്കളിക്കേസിലെ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി.
കൊച്ചി- നിയമസഭ കയ്യാങ്കളിക്കേസിലെ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കി. വിടുതല്‍ ഹരജി തള്ളിയ കീഴ് കോടതി വിധിക്കെതിരെയാണ് പ്രതികളുടെ പുതിയ ഹരജി. മന്ത്രി ശിവന്‍ കുട്ടിക്കുപുറമെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരാ!യ കെ. അജിത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. പുനഃപരിശോധനാ ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തേടി.
തങ്ങള്‍ നിരപരാധികളാണെന്ന് അവകാശപ്പെടുന്ന ഹരജിയില്‍ കേസിന്റെ വിചാരണ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു. കയ്യാങ്കളിക്കേസ് ഡിസംബര്‍ 22ന് പരിഗണിക്കാനായി വിചാരണ കോടതി മാറ്റിയിരുന്നു. ഇതിനിടെയാണ് പുനഃപരിശോധനാ ഹരജിയുമായി പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്.