TOP NEWS| ഭൂമിക്കടിയില്‍, 3,000 അടി താഴ്ചയിൽ കോവിഡ് ഇനിയും എത്തിനോക്കാത്തൊരു ഇന്ത്യൻ ഗ്രാമം!
പുരാണകഥകളിലൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു വിശ്വാസലോകമാണ് പാതാളം. സ്വന്തം നിരപരാധിത്വം തെളിയിക്കാൻ ഭൂമി പിളർന്ന് പാതാളത്തിലേക്കു പോയ സീതാ ദേവി പുരാണകഥകളിലുണ്ട്. വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്തിയ മാവേലി മലയാളിയുടെ സ്വന്തമാണ്. എന്നാൽ, പുരാണകഥകളിലൊക്കെ പറയപ്പെടുന്ന ആ പാതാളലോകം ശരിക്കും ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചാലും ഇല്ലെങ്കിലും ഭൂമിക്കടിയിൽ 3,000 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം നമ്മുടെ രാജ്യത്തുണ്ട്; മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആ അപൂർവഗ്രാമത്തിന്റെ പേര് ‘പാതാൾകോട്ട്’!