ഡെൽറ്റ വകഭേദം; യു.എസിൽ കോവിഡ് രോഗികളുടെ എണ്ണമുയരുന്നു
വാഷിങ്ടൺ: യു.എസിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടുമുയരുന്നു. വിവിധ സ്റ്റേറ്റുകളിൽ ഐ.സി.യു ബെഡുകൾ നിറയുകയാണ്. ഡെൽറ്റ വേരിയന്‍റാണ് യു.എസിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിലേക്ക് നയിച്ചത്. യു.എസ് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്.