TOP NEWS| 15 ചോദ്യങ്ങൾ ചോദിക്കും, ഉത്തരം പറഞ്ഞാൽ ഓട്ടോക്കൂലി കൊടുക്കണ്ട, വ്യത്യസ്തമായ രീതിയുമായി ഒരു ഇ-റിക്ഷാ ഡ്രൈവർ

0

പോസിറ്റിവിറ്റിയും പ്രചോദനവും പകരുന്ന നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അതില്‍ പലതും നാമറിയുന്നത് ഇന്‍റര്‍നെറ്റിലൂടെയാണ്. അതുപോലെ തന്നെയാണ് ഈ ഇ-റിക്ഷാ ഡ്രൈവറെ(E-Rickshaw Driver) കുറിച്ചുള്ള വാർത്തയും. ബംഗാളിലെ ലിലുവ(Bengal’s Liluah)യിൽ (ഹൗറ ജില്ല) നിന്നുള്ള ഈ ഇ-റിക്ഷാ ഡ്രൈവറെക്കുറിച്ചുള്ള വിശദമായ പോസ്റ്റ് ഫേസ്‍ബുക്കിലിട്ടത് സങ്കലന്‍ സര്‍ക്കാര്‍(Sankalan Sarkar) എന്നയാളാണ്. സുരഞ്ജൻ കർമാക്കർ(Suranjan Karmakar) എന്നാണ് ഡ്രൈവറുടെ പേര്. റിക്ഷയിൽ കയറിയ സങ്കലനോടും ഭാര്യയോടും സുരഞ്ജൻ പൊതുവിജ്ഞാനത്തില്‍(GK Questions) നിന്നുള്ള 15 ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം ഉത്തരം നല്‍കിയാല്‍ ഓട്ടോക്കൂലി നൽകേണ്ടതില്ല, സൗജന്യ യാത്രയായിരിക്കും എന്നും പറഞ്ഞു.  ‘ഞാൻ നിങ്ങളോട് ചോദിക്കാൻ പോകുന്ന 15 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിൽ ഞാൻ യാത്രാനിരക്ക് വേണ്ടെന്ന് വയ്ക്കാം’ എന്ന് അദ്ദേഹം തിരിഞ്ഞ് സങ്കലനോടും ഭാര്യയോടും പറഞ്ഞു. ആ സമയത്ത്, സങ്കലൻ വിചാരിച്ചത്, ഡ്രൈവർ യാത്രാക്കൂലിയിൽ അത്ര തൃപ്തനല്ല എന്നാണ്. അതുകൊണ്ട്, അവർ ഒരു ചോദ്യത്തിന് എങ്കിലും തെറ്റായി ഉത്തരം നൽകിയാൽ യാത്രാക്കൂലി ഇരട്ടിയാക്കാനാണ് പദ്ധതിയെന്നും തന്നെ അവര്‍ കരുതി. 

You might also like