വൈദ്യുതി നിരക്ക് വർധന ഉടനില്ല: കെഎസ്ഇബി
കൊച്ചി ∙ വൈദ്യുതി നിരക്കു വർധന ഉടനുണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്നു കെഎസ്ഇബി അറിയിച്ചു. ഡിസംബർ 31നു മുൻപു വരവു ചെലവു കണക്കുകളും താരിഫ് പെറ്റിഷനും നൽകാൻ റഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചു ഭേദഗതി വരുത്തിയേ താരിഫ് നിർണയിക്കുകയുള്ളൂവെന്നു വൈദ്യുതി ബോർഡ് അറിയിച്ചു.