കോവിഡ് സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം; സർക്കാരുകൾക്ക് ഹൈക്കോടതി നോട്ടിസ്

0

കൊച്ചി∙ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു നോട്ടിസ് അയച്ചു.

പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാതെ തനിക്കു സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയും വിധം കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ നൽകിയ ഹർജിയാണു ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചത്. ഇങ്ങനെയെങ്കിൽ കറൻസി നോട്ടുകളിൽ നിന്നു മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കാൻ ആവശ്യപ്പെടുമോ എന്നു കോടതി നേരത്തേ ചോദിച്ചിരുന്നു.

You might also like