TOP NEWS| കോവിഡ് 19; കൊവാക്സിന്‍ 50 ശതമാനം ഫലപ്രദമെന്ന് ലാന്‍സെറ്റ് പഠനം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭാരത് ബയോടെകിന്‍റെ പ്രതിരോധ വാക്സിനായ കൊവാക്സിന്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന കോവിഡിന് 50 ശതമാനം ഫലപ്രദമെന്ന് പഠനം. രണ്ടു ഡോസ് വാക്സിനെടുത്താല്‍ 50 ശതമാനം ഫലപ്രാപ്തിയുണ്ടാകുമെന്നാണ് പഠനം പറയുന്നത്. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.