TOP NEWS| മെഡിസെപ്പ് പദ്ധതി; എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാത്തവരെ പുറത്താക്കി
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ നിന്നും എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നവരെ പുറത്താക്കി. നിയമന അംഗീകാരം ലഭിക്കുമ്പോള്‍ ഇവരെ പദ്ധതിയില്‍ ചേര്‍ത്താല്‍ മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ആരെയെങ്കിലും ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കും. ഇവരൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പദ്ധതി നിര്‍ബന്ധമാക്കി ധനകാര്യ-പെന്‍ഷന്‍ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.