TOP NEWS| ഓർമയില്ലേ ഈ ലോഗോ…തിരിച്ചുവരവിനൊരുങ്ങി വിൻആംപ്‌

0

1997 മുതൽ 2010 വരെയെങ്കിലും കമ്പ്യൂട്ടർ ലോകമെമ്പാടുമുള്ള ഉപയോക്തക്കളുടെ നൊസ്റ്റാൾജിയയിൽ പെടുന്ന ഒരു സോഫ്റ്റ് വെയറാണ് വിൻആംപ് (Winamp). വിൻഡോസ് മീഡിയ പ്ലെയർ അടക്കിവാണിരുന്ന മ്യൂസിക്ക് പ്ലെയറുകളുടെ ലോകത്തേക്ക് കടന്നുവന്ന് പിന്നീട് പത്തുവർഷത്തോളം ലോകത്തെ പാട്ട് കേൾപ്പിച്ച സോഫ്ഫ്റ്റ് വെയർ.

പിന്നീട് ടെക് ലോകത്തെ വൻമാറ്റങ്ങളിൽ വിൻആംപ് പിന്തള്ളപ്പെട്ടുപോയെങ്കിലും ഇന്നും ഒരു തലമുറയുടെ ഓർമയിൽ മഞ്ഞനിറത്തിലുള്ള അവരുടെ ലോഗോയും പ്ലെയർ യുഐയുമെല്ലാം നല്ല തെളിഞ്ഞു തന്നെ നിൽക്കുന്നുണ്ട്. ഇന്നും 80 മില്യൺ കമ്പ്യൂട്ടറിൽ വിൻആംപ് ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റിൽ പറയുന്നത്.

You might also like