രാജേഷിന് രണ്ടരലക്ഷവും വാച്ചും ഭാര്യയ്ക്ക് പത്തുപവന്റെ മാലയും രണ്ടരലക്ഷവും; രക്ഷപ്പെടുത്തിയവർക്ക് യൂസഫലി നൽകിയ സമ്മാനങ്ങൾ ഇങ്ങനെ
ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ തന്നെ സഹായിക്കാൻ ഓടിയെത്തിയ കുടുംബത്തിന് കൈനിറയെ സമ്മാനങ്ങൾ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിൽ രാജേഷ് ഖന്ന ഭാര്യ സിവിൽ പൊലീസ് ഉദ്യോഗസ്ഥ എ.വി ബിജി എന്നിവരെ കാണാനാണ് യൂസഫലി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. ‘ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് ഇവരാണ്. ഞാൻ ആരാണെന്നൊന്നും അറിയാതെയാണ് ഇവർ സഹായിച്ചത്. ഇവരോട് എന്ത് പ്രത്യുപകാരം ചെയ്താലും മതിയാവില്ല’-യൂസഫലി പറഞ്ഞു.