ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയം അനുവദിച്ചു. ജൂലൈ ഒന്നിന് മുമ്പ് നോട്ടുകള്‍ മാറണമെന്നായിരുന്നു ആദ്യം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമയപരിധി ഈ വര്‍ഷം അവസാനം വരെ നീട്ടുകയായിരുന്നു.