മനുഷ്യാവകാശ ലംഘന കേസുകൾ കൂടുതലും യുപിയിൽ; കണക്ക് പുറത്ത് വിട്ട് കേന്ദ്രം
ദില്ലി: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മനുഷ്യാവകാശ ലംഘന (Human Rights Violation) കേസുകളിൽ 40 ശതമാനവും ഉത്തർപ്രദേശിൽ (Uttar Pradesh) നിന്നാണെന്ന് കണക്കുകൾ. ഒക്ടോബർ 31 വരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission) എടുത്തിട്ടുള്ള കേസുകളുടെ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ പുറത്ത് വിട്ടത്. രാജ്യത്ത് മനുഷ്യാവകാശ ലംഘന കേസുകൾ കൂടുന്നുണ്ടോയെന്ന് ഡിഎംകെ എംപി എം ഷൺമുഖം രാജ്യസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.