ഒമിക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടണില്‍; ഉയർന്ന വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പ്

0

ലണ്ടൻ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഒമിക്രോൺ മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഒമിക്രോൺ ബാധിച്ച് നിരവധി പേർ ആശുപത്രിയിൽ കഴിയുന്നുണ്ട്. അതിൽ ഒരാൾ മരണപ്പെട്ടു. ബ്രിട്ടണിലെ കോവിഡ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോൺ വകഭേദമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

You might also like