ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം; ജാഗ്രത
ബ്രിട്ടണിൽ ഒമിക്രോൺ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺ പ്രഖ്യാപനം നടത്തി.
ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിന് ശേഷം ആദ്യമായാണ് ലോകത്ത് ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതിന്റെ ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.
രാജ്യത്ത് നിലവിൽ പ്രതിദിനം 200,000 ഒമിക്‌റോൺ അണുബാധകൾ ഉണ്ടെന്നും 4,713 സ്ഥിരീകരിച്ച കേസുകൾ ഉണ്ടെന്നും യുകെ ഹെൽത്ത് ഏജൻസി തിങ്കളാഴ്ച പറഞ്ഞു. ഇപ്പോൾ ഇംഗ്ലണ്ടിലെ കോവിഡ് -19 കേസുകളിൽ 20 ശതമാനത്തിലധികം ഈ വേരിയന്റ് പ്രതിനിധീകരിക്കുന്നു. 18 നും 85 നും ഇടയിൽ പ്രായമുള്ള 10 പേരെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഓമിക്‌റോണുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പ്രവേശനത്തിന് മുമ്പോ അതിന് മുമ്പോ രോഗനിർണയം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്കവർക്കും രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചവരാണ്.
അതേസമയം, കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകും. യുകെയിൽ നിന്ന് അബൂദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇത്തിഹാദ് വിമാനത്തിൽ ആറാം തിയ്യതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതോടെ എട്ടാം തിയ്യതി നടത്തിയ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് ഒമിക്രോൺ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പർക്കം പുലർത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.