ഖത്തറിലെ വാണിജ്യ മേളകളിൽ മിന്നൽപരിശോധന;ക്രമക്കേടുകൾ കണ്ടെത്തി
കൃത്യമായ വിവരങ്ങൾ നൽകാതെ വിൽപ്പനയ്ക്ക് വെച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്. പരിശോധനയിൽ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി ഉൽപ്പന്നങ്ങൾ വിൽക്കുക, പച്ചക്കറികളും മാംസവും ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ പേര് ഉൾപ്പെടെ മാറ്റുക, ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കൾ വിൽക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.