മതപരിവർത്തന വിരുദ്ധ ബിൽ; ലക്ഷ്യം ക്രിസ്ത്യാനികളെന്ന് കർണാടക സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ

0

കർണാടകയിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരാൻ ആലോചിക്കുമ്പോൾ, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടാണ് ഇത് കൊണ്ടുവരുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. സർക്കാർ ഏത് രൂപത്തിൽ ഈ ബിൽ അവതരിപ്പിച്ചാലും ഞങ്ങൾ അതിനെ എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തിലും മറ്റ് മേഖലകളിലും ക്രിസ്ത്യൻ സമൂഹത്തിന്റെ സംഭാവനകളെ മതപരിവർത്തന വിരുദ്ധ നിയമം നിർദ്ദേശിക്കുന്നതിലൂടെ സർക്കാർ തുരങ്കം വെക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ചാണ് ബിജെപി ഇത് ചെയ്യുന്നത്, നിക്ഷേപം ആകർഷിക്കുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും മതപരിവർത്തന വിരുദ്ധ ബിൽ തടസ്സമാകുമെന്നും ശിവകുമാർ വിശദീകരിച്ചു.

You might also like