ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറുന്നു
ജനുവരി ഒന്ന് മുതൽ യു.എ.ഇയിലെ അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന് മുതലാണ് മെട്രോ, ബസ്, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിങ് വെള്ളിയാഴ്ചകളിൽ മാത്രമായി തുടരും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്.