പ്രായാധിക്യമുള്ളവരിലും വാക്‌സിൻ എടുക്കാത്തവരിലും തീവ്രമാകുന്നു; മരണ സാധ്യത കൂടുതലെന്നും വിദഗ്ധ സമിതി
തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്‌സിൻ (Covid Vaccine) എടുക്കാത്തവരിലും മറ്റ് രോഗങ്ങൾ ഉള്ളവരിലും ഒമിക്രോൺ വകഭേദം (Omicron) തീവ്രമാകുമെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി (Covid Expert Committee). ജനസാന്ദ്രത കൂടുതലായതിനാൽ, വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിൽ അതിവേഗം രോഗം പടർന്ന് പിടിക്കാൻ സാധ്യതയുണ്ട്. അപകടസാധ്യതയുള്ളവർ (പ്രായാധിക്യമുള്ളവർ, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവർ) കേരളത്തിൽ കൂടുതലാണെന്നും ഓർത്തിരിക്കേണ്ടതാണെന്നും വിദഗ്ധ സമിതി തലവൻ ഡോ ബി ഇക്ബാൽ (Dr. B Eqbal) പറഞ്ഞു.