കോവിഡ് വ്യാപനം; ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണങ്ങള്‍
ദോഹ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ (PHCC) പ്രവര്‍ത്തനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തി. ഫാമിലി മെഡിസിന്‍, സ്പെഷ്യാലിറ്റി സേവനങ്ങള്‍,ആരോഗ്യ അനുബന്ധ സേവനങ്ങള്‍ എന്നിവയില്‍ 50 ശതമാനം രോഗികള്‍ക്ക് മാത്രമാകും നേരിട്ട് ചികിത്സ നല്‍കുക. ബാക്കിയുള്ള രോഗികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡോക്ടര്‍മാരുടെ സേവനം തേടാം. ഡെന്റല്‍ വിഭാഗത്തിലും ഈ നിയന്ത്രണങ്ങളുണ്ടാകും, കുട്ടികള്‍ക്കുള്ള വെല്‍-ബേബി ക്ലിനിക്കുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും. ഫോണ്‍ വഴിയും വീഡിയോ വഴിയും ചികിത്സ തേടാനുള്ള സൌകര്യങ്ങള്‍ എല്ലാ പി.എച്ച്.സി.സി സെന്റററുകളിലും ലഭ്യമാണ്. കമ്യൂണി കാള്‍ സെന്ററിന്റെ പ്രവര്‍ത്തനവും തുടരും. പരിശോധന വാഹനങ്ങളില്‍ വെച്ച് നടത്തുന്ന ഡ്രൈവ് -ത്രു സര്‍വീസ് വൈകീട്ട് 4 മുതല്‍ 11 വരെ പതിവുപോലെ തുടരും. ഓണ്‍ലൈന്‍, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പരമാവധി സേവനം ഉറപ്പാക്കുകയാണ് പി.എച്ച്.സി.സി ലക്ഷ്യമിടുന്നത്.