കണ്ണൂർ വിസി നിയമനം; ഹൈക്കോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ
കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി നോട്ടീസ് സർക്കാറിന് കൈമാറുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ടാം തിയ്യതി മുതൽ ചാൻസിലർ പദവി വഹിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ആവശ്യാനുസരണമാണ് വിസി സ്ഥാനം ഏറ്റെടുത്തത്. കാര്യങ്ങൾ ഇനി സർക്കാർ തീരുമാനിക്കട്ടെയെന്നും ഗവർണർ കൂട്ടിച്ചേർത്തു.