ഫേസ്ബുക്ക് പേരൊന്ന് പുതുക്കി; നോട്ടുകൾക്ക് പകരം വന്നു ഫോൺപേയും ഗൂഗിൾ പേയും

0

ടെക്നോളജിയോട് നോ പറഞ്ഞ് ഇക്കാലത്ത് ജീവിക്കുക ദുഷ്‌കരമാണ്. മഹാമാരിയെ പേടിച്ച് ലോകം വീടുകൾക്ക് അകത്തേക്ക് ചുരുങ്ങിയപ്പോൾ മനുഷ്യന്റെ ഏകാന്തതയ്ക്ക് കൂട്ടായത് ടെക്നോളജിയായിരുന്നു. വിദ്യാഭ്യാസം വരെ ഓൺലൈനിലേക്കു മാറി. ആവശ്യങ്ങൾ ടെക്നോളജി വീട്ടുപടിക്കലെത്തിച്ചു. വീടുകൾ തൊഴിലിടങ്ങളായി. ഇന്റർനെറ്റിന്റെ വേഗതയും വൈഫൈയുടെ വേഗതയുമെല്ലാം തീന്മേശയിലെ ചർച്ചാ വിഷയമായി. ഓഫീസുകളിൽ ചെയ്യുന്ന ജോലികൾ വീട്ടിൽ നിന്ന് ചെയ്യാൻ സാധിക്കുമോയെന്ന് പലരും ആദ്യം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അതെല്ലാം സാധ്യമാണെന്ന് ഈ കോവിഡ് കാലം തെളിയിച്ചു.

You might also like