സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അസീര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ രാജകുമാരന്‍ ഇന്ത്യ അംബാസഡര്‍(Indian Ambassador) ഡോ. ഒസാഫ് സയീദിനെയും(Ausaf Sayeed) അദ്ദേഹത്തിനെ അനുഗമിച്ച പ്രതിനിധി സംഘത്തെയും എമിറേറ്റ്‌സ് കോര്‍ട്ടിലെ തന്റെ ഓഫീസില്‍ സ്വീകരിച്ചു. സ്വീകരണ വേളയില്‍ ഇരുവരും സൗഹാര്‍ദ്ദപരമായ സംഭാഷണങ്ങള്‍ നടത്തുകയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതു താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അംബാസഡറോടൊപ്പം ജിദ്ദ ഇന്ത്യന്‍ കൗണ്‍സുലേറ്റ് കൗണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലം, വാണിജ്യ വിഭാഗം കൗണ്‍സുല്‍ ഹമ്‌ന മറിയം, കൗണ്‍സുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗങ്ങളായ അഷ്‌റഫ് കുറ്റിച്ചല്‍, ബിജു കെ നായരും പങ്കെടുത്തു.