10 വര്‍ഷം പ്രായമായ ഡീസല്‍ വാഹനങ്ങളുടെ ഡി-രജിസ്‌ട്രേഷന്‍; നിരത്തൊഴിയുന്നത് ഒരു ലക്ഷം വാഹനങ്ങള്‍
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഡി-രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ഒരു ലക്ഷത്തിലധികം ഡീസൽ വാഹനങ്ങളുടെ കാലാവധി അവസാനിക്കുമെന്നാണ് ഡൽഹി ട്രാൻസ്പോർട്ട് മന്ത്രാലയം അറിയിച്ചു. ഡീസൽ വാഹനങ്ങൾക്ക് പുറമെ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും ഡി-രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.