ഒമിക്രോണ്‍ പൂര്‍ണ ശേഷിയുടെ പാരമ്യത്തില്‍ എത്തിയിട്ടില്ല; ജനിതക പരിവര്‍ത്തനം സംഭവിച്ച് വ്യാപനശേഷി വര്‍ധിപ്പിച്ചേക്കാം
കോവിഡ് വകഭേദമായ ഒമിക്രോണിന് ഇനിയും ജനിതക വ്യതിയാനം സംഭവിച്ച് വൈറസിന്‍റെ വ്യാപനശേഷി ഉയരാമെന്ന് അമേരിക്കയിലെ ബോസ്റ്റണ്‍ കോളജിലെ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. മനുഷ്യ കോശങ്ങളുമായി കൂടുതല്‍ ശക്തമായി ഒട്ടിച്ചേരാനുള്ള കഴിവ് മാത്രമല്ല ആന്‍റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശേഷിയും വൈറസ് കൂടുതല്‍ വ്യതിയാനത്തിലൂടെ മെച്ചപ്പെടുത്തുമെന്ന് ബോസ്റ്റണ്‍ കോളജില്‍ വികസിപ്പിച്ച കംപ്യൂട്ടര്‍ മോഡലിന്‍റെ അടിസ്ഥാനത്തില്‍ ശാസ്ത്രജ്ഞര്‍ പറയുന്നു.