കഴിഞ്ഞ വർഷം ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പനയിൽ 132 ശതമാനം വർധന

0

കഴിഞ്ഞ വർഷം ഇലക്ട്രിക് ഇരുചക്രവാഹന (E2W) വിൽപ്പനയിൽ 132 ശതമാനം വർധനവുണ്ടായതായി സൊസൈറ്റി ഓഫ് മാനുഫാക്‌ച്ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് (SMEV) അറിയിച്ചു. ഹൈ സ്പീഡ്, ലോ സ്പീഡ് വാഹനങ്ങളുടെ വിൽപ്പനയണ് 2021ൽ വർധിച്ചത്. 2020 ൽ 100,736 വാഹനങ്ങളാണ് വിറ്റുപോയതെങ്കിൽ 2021ൽ 233,971 സ്‌കൂട്ടറുകൾക്കാണ് ആവശ്യക്കാരെത്തിയത്. ആകർഷകമായ വില, കുറഞ്ഞ ഉപയോഗ ചെലവ്, കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് എന്നിവ കാരണം നിരവധി പെട്രോൾ ഇരുചക്ര വാഹന ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണെന്നും സൊസൈറ്റി പറഞ്ഞു. ലൈസൻസ് ആവശ്യമുള്ള മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ ഓടിക്കാവുന്ന അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനയിൽ 425 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അവർ വ്യക്തമാക്കി. ലോ സ്പീഡ് സ്‌കൂട്ടറുകൾക്ക് 24 ശതമാനം വർധനവാണുള്ളത്. ഇവക്ക് 2021 പകുതിക്ക് ശേഷം വിൽപ്പന കുറഞ്ഞുവെന്നും കഴിഞ്ഞ വർഷങ്ങളിൽ 70 ശതമാനമായിരുന്ന ഇവയുടെ വിപണി മൂല്യം 15 ശതമാനമായി കുറഞ്ഞുവെന്നും അവർ പറഞ്ഞു.

You might also like