തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
ചെന്നൈ: തമിഴ്‌നാട്ടിൽ ഉടനീളമുള്ള (New Medical Colleges) 11 പുതിയ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളും ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസും 2022 ജനുവരി 12 ന് വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Modi) വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ഏകദേശം 4000 കോടി രൂപ ചെലവിലാണ് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്, ഇതിൽ 2145 കോടി രൂപ കേന്ദ്ര ഗവണ്മെന്റും ബാക്കി തുക തമിഴ്‌നാട് ഗവണ്മെന്റുമാണ് നൽകിയത്.