പാകിസ്ഥാൻ ജയിലിനുള്ളിൽ ആദ്യമായി ക്രിസ്തീയ ആരാധനാലയം

0

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ജയിലിനുള്ളിൽ ആദ്യമായി ക്രിസ്തീയ ആരാധനാലയം. നേരത്തെ തടവുകാർക്ക് പ്രാർത്ഥിക്കുന്നതിനു വേണ്ടി ഉണ്ടായിരുന്ന മുറി നവീകരിച്ചാണ് മനോഹരമായ ക്രിസ്ത്യൻ ചർച്ച് ഉണ്ടാക്കിയത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ക്രിസ്ത്യൻ പോലീസ് ഓഫീസറുമായ അസ്പർ അബ്ദുള്ളയുടെ കുടുംബമാണ് കറാച്ചിയിലെ മാലിർ ജയിലിൽ കിംഗ് ഓഫ് കിംഗ്സ് ചർച്ച് നിർമ്മിക്കുന്നതിന് ധനസഹായം നൽകിയത്.

“ജയിലിനുള്ളിലെള്ളിയുടെ നവീകരണം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെട്ടപ്പോൾ ഞാൻ അതിശയിച്ചു പോയി. ദൈവത്തിൻറെ വീട് പണിയാൻ ദൈവം എനിക്കും എൻറെ കുടുംബത്തിനും നൽകിയ ഒരു അവസരമായി എനിക്ക് തോന്നി. സ്ഥലം നോക്കാതെ തന്നെ ഞാൻ അതിന് സമ്മതം പറഞ്ഞു.”, അസ്ഹർ പറഞ്ഞു.“അവിടം ഒരു പള്ളി പോലെ തോന്നിയില്ല. വല കൊണ്ട് മറച്ച ചുവരുകളുള്ള ഒരു മുറിയായിരുന്നു അത്. ആ സമയം ഹഗ്ഗായി പ്രവാചകൻറെ പുസ്തകത്തിലെ വാക്യം എന്റെ മനസ്സിലൂടെ കടന്നുപോയി – ‘എന്റെ ആലയം തകർന്നു കിടക്കുമ്പോൾ, നിങ്ങൾ തട്ടിട്ട വീടുകളിൽ താമസിക്കാനുള്ള സമയമാണോ? ‘അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഞാൻ ഉടൻ തന്നെ ഒരുപുതിയ പള്ളി പണിയാൻ തീരുമാനിക്കുകയായിരുന്നു.

“ക്രൈസ്തവരായ തടവുകാർക്ക് ദൈവത്തോട് കൂടുതൽ അടുക്കാനും പ്രാർത്ഥനാ ജീവിതത്തിൽ വേരൂന്നുന്നതിനും പശ്ചാത്തപിക്കാനും സ്വയം തിരുത്താനും ഭാവിയിൽ കുറ്റവാളിളായി തുടരാതിരിക്കാനും അവരുടെ ജീവിതത്തെ ഒരു പുതിയ പാതയിലേക്ക് നയിക്കാനും ഈ സഭ മൂലം കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു.

“1 സിന്ധ് പ്രവിശ്യയിലെ ജയിൽ ഇൻസ്പെക്ടർ ജനറൽ കാസി നസീർ അഹമ്മദ്, പോലീസ് ഉദ്യോഗസ്ഥർ, ഏഞ്ചൽ വെൽഫെയർ ട്രസ്റ്റ് അംഗങ്ങൾ, അസർ അബ്ദുള്ളയുടെ കുടുംബാംഗങ്ങൾ എന്നിവർ ചേർന്ന് റിബൺ മുറിച്ച്, ബലൂണുകളും പ്രാവുകളെയും അന്തരീക്ഷത്തിലേക്ക് പറത്തിവിട്ട് പള്ളിയുടെ ഉത്ഘാടനം ജനുവരി 3ന് നിർവഹിക്കുകയും ജനുവരി 9 ന് ആദ്യമായി പ്രാർത്ഥനാ ശുശ്രൂഷയ്ക്കായി പള്ളി ഉപയോഗിക്കുകയും ചെയ്തു.

You might also like