‘സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള നിയമം ലഘൂകരിക്കും’; മന്ത്രി ഖാലിദ് അല്‍ ഫാലിഹ്
സൗദിയിൽ വിദേശ നിക്ഷേപകർക്കുള്ള നിയങ്ങൾ ലഘൂകരിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. നിക്ഷേപ നിയമത്തിനുള്ള കരട് തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ നിക്ഷേപങ്ങൾക്ക് പിന്നാലെ ചരക്കു നീക്കം എളുപ്പമാക്കാൻ റെയിൽവേ പദ്ധതി വിപുലമാക്കുന്നതായും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ഖനന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.