തിരുവനന്തപുരത്ത് അതിതീവ്രവ്യാപനം; ടിപിആർ 50; കൂടുതൽ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങും
തിരുവനന്തപുരത്ത് അതിതീവ്രരോഗവ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൻപതിലെത്തിയതോടെ ഒൗദ്യോഗിക റിലീസില്‍ നിന്ന് ടിപിആര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ ടിപിആര്‍ 75 കടന്നു. നാല് രണ്ടാം നിര ചികില്‍സാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുന്നു. 200 ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ കൂട്ടത്തോടെ രോഗബാധിരായതോടെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയിലാണ്.