ഞായർ ആരാധനാ സ്വാതന്ത്ര്യം നൽകണമെന്ന് സിഎസ്ഐ ദക്ഷിണ കേരള മഹായിടവക
തിരുവനന്തപുരം: ഞായർ ലോക്ഡൗൺ കൈസ്തവ ദേവാലയങ്ങളിലെ ആരാധനയെ നേരിട്ടു ബാധിക്കുന്നതും വിശ്വാസികളെ സംബന്ധിച്ച് അസ്വസ്ഥ ജനകമാണെന്നും സിഎഐ ദക്ഷിണ കേരള മഹായിടവക മിനിസ്ട്രറ്റീരിയൽ യോഗം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദേവാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന ആരാധനാ സ്വാതന്ത്യം നിഷേധിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. മറ്റു ദിവസങ്ങളിലെ ആരാധനകൾക്ക് ലോക്ഡൗൺ ബാധകമല്ല. രാഷ്ടീയ സമ്മേളനങ്ങളും മറ്റു പരിപാടികളും ഞായർ ഒഴികെ നടത്തുന്നതിനു തടസ്സമില്ലാതിരിക്കെ ഈ ദിവസം മാത്രം ലോക്ഡൗൺ നടത്താനുള്ള തീരുമാനത്തിൽ ഇളവു വരുത്താൻ സർക്കാർ തയാറാകണം. വാരാന്ത്യ ലോക്ഡൗൺ എന്നു പറയുകയും വാരാദ്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത തീരുമാനത്തെക്കുറിച്ച് പരക്കെ ആക്ഷേപം ഉണ്ടെന്നും യോഗത്തിനു ശേഷം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
സിഎസ്ഐ മോഡറേറ്ററും ബിഷപ്പുമായ റവ. എ.ധർമരാജ് റസാലം അധ്യക്ഷനായി.
ദക്ഷിണ കേരള മഹായിടവക സെകട്ടറി ഡാ. ടി.ടി.പ്രവീൺ, പാസ്റ്ററൽ ബോർഡ്
സെക്രട്ടറി റവ, ജെ. ജയരാജ്, റവ. സിബിൻ എന്നിവർ പ്രസംഗിച്ചു.