സർക്കാരിനെതിരെ പ്രതിഷേധം; കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും ‘ഒളിവിൽ’!

0

ടൊറന്റോയിലെ ഔദ്യോഗിക വസതിയിൽനിന്നു രഹസ്യസങ്കേതത്തിലേക്കു താമസം മാറ്റി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും. രാജ്യത്തെ കോവി‍ഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാനമന്ത്രിയും കുടുംബവും രഹസ്യസങ്കേതത്തിലേക്കു മാറിയത്.ട്രക്ക് ഡ്രൈവർമാർക്ക് വാക്സീൻ നിർബന്ധമാക്കിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധമാണ് ട്രൂഡോ സർക്കാരിനെതിരായ മുറവിളിയായി മാറിയത്. കോവിഡ് വാക്‌സീൻ ഉത്തരവുകളും മറ്റു നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരും മറ്റു പ്രതിഷേധക്കാരും ശനിയാഴ്ച തലസ്ഥാന നഗരിയിൽ ഒത്തുകൂടി.

You might also like