കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരം; ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട്

0

കോവിഡ് മാനദണ്ഡം ലംഘിച്ച് മദ്യവിരുന്നു സല്‍ക്കാരങ്ങള്‍ നടത്തിയതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെതിരെ അന്വേഷണ റിപ്പോർട്ട് . .ലോക്ഡൗൺ കാലത്ത് ചടങ്ങ് നടത്തിയത് വലിയ വീഴ്ചയെന്നാണ് കാബിനറ്റ് സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബോറിസ്സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് സമിതി നടത്തിയ അന്വേഷണത്തിലാണ് ബോറിസ് ജോൺസണെതിരായ ഗുരുതര കണ്ടെത്തലുകൾ. ലോക്ഡൗൺ നിലനിൽക്കെ പ്രധാനമന്ത്രി സത്കാരങ്ങൾ നടത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ബ്രിട്ടീഷ് പാർലമെന്‍റില്‍ ബോറിസ് ജോൺസന്‍റെ രാജിയാവശ്യം ശക്തമായി.. സ്വന്തം പാർട്ടിയിലെ എം.പിമാരടക്കം രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. എന്നാൽ രാജിയില്ലെന്ന് ബോറിസ് ജോണ്‍സൺ ആവര്‍ത്തിച്ചു. പകരം മാപ്പ് അപേക്ഷിക്കുന്നതായും വിഷയം കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ജോൺസൺ രംഗത്തെത്തി.

You might also like