കേന്ദ്ര ബജറ്റ്: കേരളത്തോട് വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
കേന്ദ്ര ബജറ്റില്‍ കേരളത്തോട് രാഷ്ട്രീയ വിവേചനം പാടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കണം. പദ്ധതിക്ക് കേന്ദ്ര വിഹിതവും വേണം. ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം. സംസ്ഥാനത്തിന്‍റെ വായ്പാ പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിന് തൊട്ട് മുമ്പ് സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും പ്രതീക്ഷകളും മീഡിയവണിനോട് പങ്കുവെയ്ക്കുകയായിരുന്നു ധനമന്ത്രി.ജനങ്ങള്‍ക്ക് തൊഴില്‍ കിട്ടുന്ന പദ്ധതികളുണ്ടാവണം. കോവിഡ് ദുരന്തത്തിന്‍റെ അത്യപൂര്‍വ സാഹചര്യമാണ്. അതിനാല്‍ പ്രത്യേക പദ്ധതികള്‍ വേണം. കേരളം പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ്. രണ്ട് പ്രളയവും കോവിഡും കാരണം വലിയ തോതില്‍ സാമ്പത്തിക തകര്‍ച്ചയാണ്. രണ്ട് വര്‍ഷം മുന്‍പുള്ള വരുമാനത്തിലാണ് രാജ്യം നില്‍ക്കുന്നത്. പക്ഷേ ചെലവ് വര്‍ധിച്ചിരിക്കുകയാണ്. വരുമാനം സംരക്ഷിക്കുന്ന നിലപാട് വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.