സാമ്പത്തിക ഉത്തേജന പാക്കേജുകളെ കാത്ത് രാജ്യം; ഇന്ന് കേന്ദ്രബജറ്റ്

0

കേന്ദ്രബജറ്റ് ഇന്ന്. കൊവിഡിനും അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിലാണ് 2022-23ലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. രാവിലെ 11-നാണ് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി എഴുപത്തഞ്ചാമത്തെ പൊതു ബജറ്റ് അവതരിപ്പിക്കുക. ബജറ്റവതരണം ഇക്കുറിയും കടലാസ് രഹിതമായിരിക്കും. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.നടപ്പു സാമ്പത്തികവര്‍ഷം 9.2ഉം 2022-23ല്‍ 8-8.5ഉം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതിക്ഷയിലാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിയ്ക്കുക. രാജ്യത്തെ കൊവിഡ് സാഹചര്യം, ഇന്ധന വില, ആഗോളതലത്തിലെ പണപ്പെരുപ്പം, പ്രധാന കേന്ദ്ര ബാങ്കുകളുടെ വിപണിയില്‍നിന്നുള്ള പണം പിന്‍വലിക്കല്‍ തുടങ്ങിയവയെ ഇതിനായ് ആശ്രയിക്കുന്നതാകും അതുകൊണ്ട് തന്നെ ബജറ്റ് സമീപനം. കൊവിഡ്പൂര്‍വ സ്ഥിതിയിലേക്ക് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മടങ്ങിയെത്തിയെന്ന നിഗമനം അടിസ്ഥാനമാക്കിയായിരിയ്ക്കും പുതിയ നിര്‍ദ്ധേശങ്ങള്‍ ബജറ്റ് മുന്നോട്ട് വയ്ക്കുക.( union budget 2022)

You might also like