കുവൈത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു

0

കുവൈത്തിൽ കോവിഡ് കേസുകൾ ആറായിരത്തിനു മുകളിൽ. ടി പി ആർ 20.7 ആയി ഉയർന്നു . ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം ശിപാർശ സമർപ്പിച്ചു.29304 പേരെ രോഗനിർണയ പരിശോധന നടത്തിയതിലാണ് 6063 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 51718 ആയി.ഇന്ന് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട് . 569 രോഗികൾ ആണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത് . ഇതിൽ 91 പേരുടെ നില ഗുരുതരമാണ്. ഇന്ന് 5129 പേർക്ക് രോഗം ഭേദമായിട്ടുണ്ട് . 

You might also like