ബജറ്റ് 2022; എല്ലാ ബാങ്ക് നിക്ഷേപങ്ങളും ഇൻഷുറൻസ് പരിധിയിൽ; വർക്ക് അറ്റ് ഹോം അലവൻസ് എന്നിവ കൊണ്ടുവരുമെന്ന് സൂചന
കേന്ദ്ര ബജറ്റ് പ്രഖ്യാപനം ഉറ്റുനോക്കി രാജ്യം. എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുമെന്നാണ് പുറത്ത് വരുന്ന സൂചന. നിലവിൽ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 51 ശതമാനത്തിന് മാത്രമേ പരിരക്ഷയുള്ളൂ. ( budget 2022 work from allowance may declare )എല്ലാ ബാങ്ക് നിക്ഷേപത്തിനെയും ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവരുന്നതിലൂടെ കൂടുതൽ നിക്ഷേപം സമാഹരിക്കാനാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നത്. സഹകരണ ബാങ്കുകളിലും ഇൻഷുറൻസ് നിർബന്ധമാക്കും. നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ഒരുലക്ഷം രൂപയിൽ നിന്ന് അടുത്തിടെ അഞ്ചുലക്ഷമാക്കി ഉയർത്തിയിരുന്നു.